ബാലരാമപുരം: തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് കടന്നല്‍ കുത്തേറ്റ് 13 പേര്‍ പരിക്ക്.
രണ്ടുപേരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. 11 പേര്‍ ബാലരാമപുരം കുടുംബാരോഗ്യ കേന്ദ്രത്തില്‍ ചികിത്സതേടി.
ബാലരാമപുരം മണലി പുല്ലൂര്‍കോണത്ത് ആണ് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് കടന്നല്‍ കുത്തേറ്റത്.
തൊഴിലുറപ്പ് തൊഴിലാളികള്‍ തോടിന്റെ കര വൃത്തിയാക്കുന്നതിനിടയ്ക്ക് വള്ളിപ്പടര്‍പ്പുകള്‍ വെട്ടിമാറ്റുന്ന ഇടയ്ക്കാണ് കടന്നല്‍ ആക്രമിച്ചത്