വയോധികയെ മർദിച്ച് ആഭരണവും പണവും കവർന്നു; ചെറുമകളും ഭർത്താവും പിടിയിൽ

IMG_20240622_132035_(1200_x_628_pixel)

കഴക്കൂട്ടം: വയോധികയുടെ വായിൽ തുണിതിരുകിക്കയറ്റിയശേഷം മർദിച്ച് കൈയിൽ കിടന്ന സ്വർണവളയും കമ്മലും പണവും കവർന്നു.

ഉളിയക്കോവിൽ ജനകീയ നഗർ-40, പാർവതിമന്ദിരത്തിൽ യശോധ(80)യാണ് കവർച്ചക്കിരയായത്.

സംഭവവുമായി ബന്ധപ്പെട്ട് ചെറുമകളും ഭർത്താവും പിടിയിലായി. ഉമയനല്ലൂർ സ്വദേശി ശരത് (28), ഇയാളുടെ ഭാര്യ പാർവതി (24) എന്നിവരാണ് പിടിയിലായത്.

സംഭവത്തെപ്പറ്റി പോലീസ് പറയുന്നത്: നിരന്തരം പണം ആവശ്യപ്പെട്ട് വയോധികയെ ഇവർ ശല്യംചെയ്യുമായിരുന്നു. കഴിഞ്ഞദിവസം ഉച്ചയോടെ വീട്ടിലെത്തിയ ശരത് വയോധികയുടെ കഴുത്തിൽ കുത്തിപ്പിടിച്ച്കമ്മലും വളയും ഊരാൻ ആവശ്യപ്പെട്ടു.തയ്യാറാകാതിരുന്ന വയോധികയുടെ വായിൽ തുണി കുത്തിക്കയറ്റിയശേഷം കമ്മലും വളയും ഊരിയെടുക്കുകയായിരുന്നു.

പാർവതിയുടെ സാന്നിധ്യത്തിലായിരുന്നു വയോധികയെ മർദിക്കുകയും ആഭരണങ്ങൾ എടുക്കുകയും ചെയ്തത്. അലമാരയിലുണ്ടായിരുന്ന 25,000 രൂപയും ശരത് കവർന്നു. വാളുകാട്ടി ഭീഷണിപ്പെടുത്തിശേഷം ഇരുവരും രക്ഷപ്പെട്ടു. മർദനത്തിൽ വയോധികയുടെ മൂന്നു പല്ലുകൾ നഷ്ടപ്പെടുകയും ചുണ്ടുകൾക്ക് മുറിവേൽക്കുകയും ചെയ്തു.

ഈസ്റ്റ് പോലീസിൽ നൽകിയ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും പ്രതികൾ ഉമയനല്ലൂരിലെ വീട്ടിൽനിന്നു രക്ഷപ്പെടുകയായിരുന്നു.

സൈബർസെല്ലിന്റെ സഹായത്തോടെ പ്രതികളെ കഴക്കൂട്ടം ഭാഗത്തുനിന്ന്‌ ഈസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച രാത്രിയോടെ ഇവരുടെയും അറസ്റ്റ് രേഖപ്പെടുത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!