വെളളറട:എട്ടാം ക്ലാസ് വിദ്യാർത്ഥിയെ വീടിനുളളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
വെളളറട സ്വദേശി അരുള നന്ദകുമാർ- ഷൈനി ദമ്പതികളുടെ മകൻ അഖിലേഷ് കുമാറാണ് മരിച്ചത്. വീട്ടിൽ ജനാലയിലെ കമ്പിയിലാണ് കുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.
കൈകൾ തുണിയുപയോഗിച്ച് പിന്നിൽ കെട്ടിയ നിലയിലായിരുന്നു മൃതദേഹം. ആത്മഹത്യയല്ലെന്നാണ് പ്രാഥമിക നിഗമനം.
സംഭവ സ്ഥലത്തെത്തിയ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി