സാങ്കേതിക തകരാര്‍; തിരുവനന്തപുരം- ബഹ്റൈന്‍ ഗള്‍ഫ് എയര്‍ വിമാനം റദ്ദാക്കി

തിരുവനന്തപുരം: സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരുവനന്തപുരത്തുനിന്ന് ബഹ്റൈനിലേയ്ക്ക് പുറപ്പെടാനൊരുങ്ങിയ ഗള്‍ഫ് എയര്‍ വിമാനം യാത്ര റദ്ദാക്കി.

വിമാനത്താവളത്തിലെ എയര്‍ട്രാഫിക് കണ്‍ട്രോള്‍ ടവറില്‍നിന്ന് പുറപ്പെടാനുളള അനുമതി ലഭിച്ചശേഷം റണ്‍വേയിലേക്ക് കടക്കുന്നതിനുളള ടാക്സിവേയിലുടെ നീങ്ങുമ്പോഴാണ് സാങ്കേതിക തകരാര്‍ ശ്രദ്ധയില്‍പ്പെട്ടത്.

ഇതേത്തുടര്‍ന്ന് വിമാനം തിരികെ ബേയിലെത്തിച്ച് സാങ്കേതിക തകരാര്‍ പരിശോധിച്ചുവെങ്കിലും പരിഹരിക്കാനായില്ല. വിമാനത്തിന്റെ പവര്‍ യൂണിറ്റ് സംവിധാനത്തിനാണ് തകരാറെന്നാണ് സൂചന.

തുടര്‍ന്ന് വിമാനത്തിന് പുറപ്പെടാനാവില്ലെന്ന് പൈലറ്റ് അറിയിച്ചു. വിമാനത്തിലുണ്ടായിരുന്ന 158 യാത്രക്കാരെയും പുറത്തിറക്കി. ഇവരില്‍ 50 യാത്രക്കാരെ നഗരത്തിലെ വിവിധ ഹോട്ടലുകളിലേക്ക് മാറ്റി.

വീട്ടിലേക്ക് പോകാന്‍ സമ്മതം അറിയിച്ചവരെ ടാക്സിയില്‍ അവരവരുടെ വീടുകളിലെത്തിച്ചു. ശനിയാഴ്ച രാത്രിയോടെ വിമാനത്തിന്റെ സാങ്കേതിക തകരാറുകള്‍ പരിഹരിക്കാനുളള ഉപകരണങ്ങളുമായി വിമാനമെത്തും. ഞായറാഴ്ച ഉച്ചയോടെ വിമാനം പുറപ്പെടുമെന്ന് അധികൃതര്‍ അറിയിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!