കഴക്കൂട്ടം : കഴക്കൂട്ടം സബ് ട്രഷറിയിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് ഒരു ഉദ്യോഗസ്ഥൻ കൂടി അറസ്റ്റിലായി.
നെയ്യാറ്റിൻകര സ്വദേശിയും കഴക്കൂട്ടം ട്രഷറിയിലെ ജൂനിയർ അക്കൗണ്ടന്റുമായ വിജയരാജിനെയാണ് കഴക്കൂട്ടം പൊലീസ് പിടികൂടിയത്.ബാക്കി പ്രതികളുടെ അറസ്റ്റ് ഉടനുണ്ടാകുമെന്ന് പൊലീസ് പറഞ്ഞു.
തട്ടിപ്പുമായി ബന്ധപ്പെട്ട് ആറ് ഉദ്യോഗസ്ഥരെയാണ് സസ്‌പെൻഡ് ചെയ്‌തത്. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടേക്കാമെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.