വർക്കല : വർക്കലയിലെ വിവിധ മാർക്കറ്റുകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പും ആരോഗ്യവിഭാഗവും നടത്തിയ പരിശോധനയിൽ 115 കിലോ പഴകിയ മത്സ്യം പിടികൂടി.
പുന്നമൂട് മാർക്കറ്റിൽനിന്ന് 35 കിലോ ചൂര, 25 കിലോ ചുണ്ണാമ്പ് വാള, 15 കിലോ അയല, അഞ്ചു കിലോ കീരിച്ചാള എന്നിവ പിടിച്ചെടുത്തു. കോവൂർ മാർക്കറ്റിൽനിന്ന് 20 കിലോ കീരിച്ചാളയും വണ്ടിപ്പുര മാർക്കറ്റിൽനിന്ന് 15 കിലോ കൊഴിയാളയും പിടികൂടി.
അമോണിയയുടെ സാന്നിധ്യവും പരിശോധനയിൽ കണ്ടെത്തി. ഫ്രീസ് ചെയ്ത് വിൽക്കേണ്ട മത്സ്യങ്ങൾ ഐസിടാതെ ഫ്രഷാണെന്ന വ്യാജേന മണൽ വിതറി വിൽപ്പന നടത്തുന്നതായും കണ്ടെത്തി.