തിരുവനന്തപുരം: കൊച്ചുവേളിയിൽ പ്ലാസ്റ്റിക് ഗോഡൗണിൽ വൻ തീപിടിത്തം.
ഇന്‍ഡസ്ട്രിയല്‍ ഫാക്ടറിക്ക് അടുത്തുള്ള സൂര്യ പാക്സ് എന്ന പ്ലാസ്റ്റിക് ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്.
ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വെളുപ്പിനു നാലരയോടെയാണ് തീപിടിത്തമുണ്ടായത്.