തിരുവനന്തപുരം: കനത്തമഴയിൽ സംസ്ഥാനത്ത് വ്യാപക നാശനഷ്ടം.രാവിലെ മുതൽ തുടരുന്ന ശക്തമായ മഴയും മഴക്കെടുതികളും ഇപ്പോഴും തുടരുകയാണ്
വിവിധയിടങ്ങളിൽ മരം വീണും, മണ്ണിടിഞ്ഞും വ്യാപകനഷ്ടമാണ് ഉണ്ടായത്. സംസ്ഥാനത്ത് 24 മണിക്കൂറിൽ പെയ്തത് ഈ സീസണിലെ ഏറ്റവും ശക്തമായ മഴയെന്നാണ് റിപ്പോർട്ട്.
8 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കൂടുതൽ ഡാമുകൾ തുറന്നതോടെ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു. അതേസമയം, മൂന്ന് ദിവസം കൂടി അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
മലയോരമേഖകളിൽ മഴ കനക്കുമെന്നും അടുത്ത മണിക്കൂറുകളിലും വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ റിപ്പോർട്ട് പറയുന്നു. ഇന്നും നാളെയും മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദ്ദേശമുണ്ട്.