തിരുവനന്തപുരം:കളിയിക്കാവിളയില്‍ ക്വാറി ഉടമയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പിടിയിലായ സജികുമാറിന്റെ മൊഴികളില്‍ പലതും പരസ്പരവിരുദ്ധമാണെന്നത് പോലീസിനെ കുഴക്കുന്നുണ്ട്.
ക്വാറി ഉടമയായ ദീപുവിനെ കൊലപ്പെടുത്തിയ കേസില്‍ ഗുണ്ടാനേതാവും ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ ചൂഴാറ്റുകോട്ട അമ്പിളിയെന്ന് അറിയപ്പെടുന്ന സജികുമാറി(60)നെ കഴിഞ്ഞദിവസമാണ് തമിഴ്‌നാട് പോലീസിന്റെ പ്രത്യേകസംഘം അറസ്റ്റ് ചെയ്തത്.
താനാണ് കൊലപാതകം നടത്തിയതെന്ന് ഇയാള്‍ പോലീസിനോടു സമ്മതിച്ചിട്ടുണ്ട്.എന്നാല്‍, കൊലപാതകത്തിന്റെ കാരണം സംബന്ധിച്ച് വ്യത്യസ്തമായ മൊഴികളാണ് തുടക്കം മുതല്‍ സജികുമാര്‍ നല്‍കുന്നത്