കല്ലമ്പലം: രക്ഷാപ്രവർത്തനത്തിനിടെ മരിച്ച ഫയർഫോഴ്സ് ഉദ്യോഗസ്ഥന്റെ സ്മാരകം സാമൂഹ്യ വിരുദ്ധർ തല്ലിത്തകർത്തതായി പരാതി.
കഴിഞ്ഞ ദിവസം രാത്രിയിൽ കരവാരം ഗ്രാമപഞ്ചായത്തിലെ പറക്കുളം പനച്ചുവട്ടിയിലാണ് സംഭവം.
കഴിഞ്ഞ വർഷം തിരുവനന്തപുരം കിൻഫ്ര പാർക്കിലുണ്ടായ തീപിടിത്തത്തിൽ രക്ഷാപ്രവർത്തനത്തിനിടെ മരണപ്പെട്ട ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ ജെ.എസ്.രഞ്ജിത്തിന്റെ സ്മാരകമാണ് സാമൂഹ്യവിരുദ്ധർ തല്ലിത്തകർത്തത്.
സുഹൃത്തുക്കളും പ്രദേശവാസികളും ചേർന്നാണ് സ്മാരകം നിർമ്മിച്ചത്. ഒന്നാം വാർഷിക ദിനത്തിൽ ഫയർഫോഴ്സ് ഉദ്യോഗസ്ഥരെത്തി ആദരവ് അർപ്പിച്ചിരുന്നു. രഞ്ജിത്തിന്റെ സ്മാരകം തകർത്തവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്നതാണ് പ്രദേശവാസികളുടെ ആവശ്യം.