നെയ്യാറ്റിൻകര: പൊട്ടിക്കിടന്ന വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റ് 65 കാരൻ മരിച്ചു.
ചായ്ക്കോട്ടുകോണം സ്വദേശി ബാബു ആണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് സംഭവം. നാട്ടുകാരാണ് ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ബാബുവിന്റെ വീടിന് സമീപത്തുള്ള വീട്ടിലെ പമ്പിലാണ് ലൈൻ പൊട്ടിവീണത്. അതിലൂടെ നടന്നുപോകുമ്പോഴാണ് ഷോക്കേറ്റത്