തിരുവനന്തപുരം: മണ്ണന്തലയിൽ മൂന്നു വയസുകാരന്റെ ദേഹത്ത് ചായ വീണ് പൊള്ളലേറ്റ സംഭവത്തിൽ വഴിത്തിരിവ്.
കുട്ടിയുടെ ദേഹത്ത് ചായ ഒഴിച്ചത് മുത്തച്ഛനല്ല എന്ന കണ്ടെത്തലാണ് ഇപ്പോൾ പുറത്തുവരുന്നത്. സംഭവം നടന്ന സമയത്ത് കുട്ടിയുടെ മുത്തച്ഛൻ വെയിറ്റിംഗ് ഷെൽട്ടറിൽ ഇരിക്കുന്നതായി സിസിടിവി ദൃശ്യങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.
നിരപരാധിയെന്ന് വ്യക്തമായതിനെ തുടർന്ന് മുത്തച്ഛനെ പൊലീസ് വിട്ടയച്ചു. ചായ കുട്ടിയുടെ ദേഹത്തേക്ക് അബദ്ധത്തിൽ മറിഞ്ഞതാകാമെന്ന നിഗമനത്തിലാണ് ഇപ്പോൾ പൊലീസ്.
കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു കുട്ടിയുടെ അമ്മയുടെ രണ്ടാനച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.