പ്രസിഡന്റിനെതിരെ ആത്മഹത്യാക്കുറിപ്പ്; മൃതദേഹവുമായി സഹകരണ സംഘത്തിന് മുമ്പില്‍ പ്രതിഷേധം

IMG_20240629_191103_(1200_x_628_pixel)

തിരുവനന്തപുരം: ചെമ്പഴന്തി അഗ്രിക്കള്‍ച്ചറല്‍ ഇംപ്രൂവ്‌മെന്റ് സംഘത്തിന് മുമ്പില്‍ മൃതദേഹവുമായി പ്രതിഷേധം.

സഹകരണ സംഘം പ്രസിഡന്റിന്റെ പേരെഴുതി വെച്ച് ജീവനൊടുക്കിയ ചെമ്പഴന്തി സ്വദേശി ബിജു കുമാറിന്റെ മൃതദേഹവുമായി ബിജെപി പ്രവര്‍ത്തകരാണ് പ്രതിഷേധിച്ചത്.

സംഭവത്തില്‍ അന്വേഷണം നടത്താമെന്ന് ആര്‍ടിഒ ഉറപ്പു നല്‍കിയതിനെത്തുടര്‍ന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്.

ചിട്ടി പിടിച്ച പണം നല്‍കാത്തതിനാലാണ് ബിജുകുമാര്‍ ആത്മഹത്യ ചെയ്തതെന്നാണ് നാട്ടുകാരുടെ പരാതി. സഹകരണ സംഘം പ്രസിഡന്റ് ജയകുമാറിനെതിരെയാണ് ആരോപണം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!