ഷോക്കേറ്റ് മരിച്ച വയോധികന്റെ കുടുംബത്തിന് പത്തുലക്ഷം ധനസഹായം പ്രഖ്യാപിച്ച് കെഎസ്ഇബി

IMG_20240628_152242_(1200_x_628_pixel)

തിരുവനന്തപുരം:  വൈദ്യുതാഘാതമേറ്റ് മരിച്ച നെയ്യാറ്റിൻകര ചായ്ക്കോട്ടുകോണം സ്വദേശി ബാബുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ അടിയന്തര സഹായധനം പ്രഖ്യാപിച്ച് കെഎസ്ഇബി.

5 ലക്ഷം രൂപ ഉടൻ കൈമാറുമെന്നും കെഎസ്ഇബി അറിയിച്ചു. കഴിഞ്ഞ ദിവസമാണ് പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കറ്റ് 65 വയസ്സുകാരനായ ബാബു മരിച്ചത്.

വീടിന് സമീപത്തുള്ള സ്ഥലത്ത് പൊട്ടിക്കിടന്ന ലൈനിൽ നിന്നാണ് ഷോക്കേറ്റത്. നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രണ്ട് ദിവസം മുമ്പ് കാറ്റിൽ ലൈൻ പൊട്ടിവീണത് കെഎസ് ഇബി ഓഫീസിൽ അറിയിച്ചിട്ടും ഒരു നടപടിയും എടുത്തില്ലെന്ന് നാട്ടുകാർ പരാതി ഉന്നയിച്ചിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!