ബാലരാമപുരം: വെടിവച്ചാൻകോവിലിന് സമീപത്ത് വയോധികയെ വീടിന് മുന്നിൽ മരിച്ചനിലയിൽ കണ്ടെത്തി.
വെടിവച്ചാൽ കോവിൽ മേടവിള സജു ഭവനിൽ ഗോമതിയെ (80) ആണ് വീടിനു മുന്നിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
വർഷങ്ങൾക്ക് മുമ്പ് ഭർത്താവ് കൃഷ്ണൻ നാടാർ അപകടത്തിൽ മരണപ്പെട്ടിരുന്നു. മൂന്ന് മക്കളാണ് ഇവർക്കുണ്ടായിരുന്നത്. അതിൽ മകൻ സാജു മറ്റൊരു അപകടത്തിൽ മരിച്ചിരുന്നു. ബിന്ദു, പ്രീജ എന്നീ രണ്ടു മക്കളും ഉണ്ട്.
ഗോമതി വർഷങ്ങളായി ഒറ്റക്കാണ് താമസിച്ചിരുന്നത്.രാവിലെ വീടിനു മുന്നിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയതിനെത്തുടർന്ന് നാട്ടുകാർ നരുവാമൂട് പോലീസിനെ വിവരമറിയിക്കുകയായിരുന്നു.