പ്രതികൂല സാഹചര്യത്തിലും പ്രവർത്തനം മുടങ്ങില്ല: തിരുവനന്തപുരം വിമാനത്താവളത്തിൽ എഒസിസി സ്ഥാപിച്ചു

തിരുവനന്തപുരം: പ്രതികൂല സാഹചര്യങ്ങളിൽ പ്രവർത്തനം തടസ്സപ്പെടാതിരിക്കാൻ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബാക്ക്-അപ്പ് എയർപോർട്ട് ഓപ്പറേഷൻ കൺട്രോൾ സെന്റർ (എഒസിസി) സ്ഥാപിച്ചു.

നിലവിൽ, വിമാനത്താവളത്തിലെ ആഭ്യന്തര ടെർമിനലിനു സമീപം പ്രവർത്തിക്കുന്ന എഒസിസിക്കു പുറമെയാണ് എയർസൈഡിലെ ഫയർ റെസ്ക്യൂ കെട്ടിടത്തിനുള്ളിൽ പുതിയ ബാക്ക്-അപ്പ് എഒസിസി സജ്ജീകരിച്ചത്.

എസ്ഐടിഎ സോഫ്റ്റ്‌വെയർ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന എഒസിസിയാണ് എയർലൈനുകളുടെ സർവീസുമായി ബന്ധപ്പെട്ട നടപടികൾ വിവിധ വകുപ്പുകളും ഏജൻസികളുമായി ഏകോപിപ്പിക്കുന്നത്. ഏതെങ്കിലും സാഹചര്യത്തിൽ ഇതു തടസ്സപ്പെട്ടാലും വിമാനത്താവളത്തിന്റെ പ്രവർത്തനം ബാക് അപ്പ് എഒസിസി വഴി സുഗമമായി നടക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!