തിരുവനന്തപുരം: വലിയമല ഐഎസ്ആർഒയിൽ ജോലി വാങ്ങി നൽകാമെന്ന് വാഗ്ദാനം നല്കി ലക്ഷങ്ങള്‍ തട്ടിയ പ്രതി പിടിയിൽ.
തൊളിക്കോട് വേങ്കക്കുന് മുരുക വിലാസത്തിൽ ജി മുരുകൻ (54) ആണ് അറസ്റ്റിലായത്.
കരാർ വ്യവസ്ഥയിൽ വലിയമല ഐഎസ്ആർഒയിൽ ജോലി നൽകാമെന്ന് വിശ്വസിപ്പിച്ച് മുരുകൻ വിരിച്ച വലയിൽ വീണ അഞ്ചോളം പേര് വലിയമല പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ പരാതി നൽകുകയായിരുന്നു.