ബാലരാമപുരം: ബാലരാമപുരത്ത് തിങ്കളാഴ്ച പകൽ വീട് കുത്തിത്തുറന്ന് 30 പവൻ സ്വർണവും അയ്യായിരം രൂപയും മോഷ്ടിച്ചു.
രാമപുരം ജി.ആർ.ഭവനിൽ സുരേഷ്ബാബു- താര ദമ്പതിമാരുടെ വീട്ടിലാണ് മോഷണം നടന്നത്.
ഓട്ടോ ഡ്രൈവറായ സുരേഷ്ബാബുവിനൊപ്പം വിദ്യാർഥികളായ രണ്ട് മക്കളും ഭാര്യ താരയും വീട്ടിലില്ലാത്ത സമയത്തായിരുന്നു മോഷണം. തൊഴിലുറപ്പ് ജോലിക്കാണ് താര പോയിരുന്നത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30-മണിയോടുകൂടി താര വീട്ടിലെത്തിയപ്പോഴാണ് മോഷണം നടന്നതായി അറിഞ്ഞത്.
ഷീറ്റിട്ട വീടിന്റെ വാതിൽ കുത്തിത്തുറന്നാണ് അകത്ത് കയറിയത്. അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവുമാണ് നഷ്ടമായത്. തുടർന്ന് ബാലരാമപുരം പോലീസിൽ പരാതി നൽകി.