പെരുമാതുറ:നിരന്തരം അപകട മരണങ്ങൾ നടക്കുന്ന മുതലപ്പൊഴി മേഖല കേന്ദ്ര ഫിഷറീസ് സഹമന്ത്രി ജോർജ് കുര്യനും മുൻ കേന്ദ്രമന്ത്രി വി.മുരളീധരനും സന്ദർശിച്ചു.
അപകടങ്ങൾ തുടർക്കഥയാകുന്ന സാഹചര്യത്തിലാണ് സന്ദർശനം. പ്രദേശത്തെ പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കുന്നതിനുള്ള നടപടിയാണ് കേന്ദ്ര സർക്കാർ ആവിഷ്കരിക്കുന്നത് എന്ന് ജോർജ് കുര്യൻ വ്യക്തമാക്കി.
തീരദേശവാസികൾ പങ്കുവെച്ച ആശങ്കകളിൽ വേണ്ട ഇടപെടലുകൾ ഉണ്ടാകും.
മുതലപ്പൊഴി ഹാർബറിലെ പ്രശ്നങ്ങളിൽ അടിയന്തര പ്രാധാന്യത്തോടെ ഇടപെടണമെന്ന വി. മുരളീധരൻ്റെ അഭ്യർത്ഥന മാനിച്ചായിരുന്നു ഫിഷറീസ് സഹമന്ത്രിയുടെ സന്ദർശനവും തൊഴിലാളികളുമായുള്ള കൂടിക്കാഴ്ചയും.