തിരുവനന്തപുരം: നാഗ്പുരിൽ മലയാളി ദമ്പതികൾ മരിച്ച നിലയിൽ.
തിരുവനന്തപുരം സ്വദേശി റിജു വിജയൻ (വിജയ് നായർ – 42), ഭാര്യ പ്രിയ നായർ (40) എന്നിവരാണു മരിച്ചത്.
ശീതളപാനീയത്തിൽ വിഷം ചേർത്തു കുടിച്ച് ജീവനൊടുക്കുകയായിരുന്നുവെന്നാണു വിവരം.
പ്രിയ അർബുദ ബാധിതയായിരുന്നു. ഇവരുടെ ചികിത്സയുമായി ബന്ധപ്പെട്ട് കുടുംബം സാമ്പത്തികമായി ബുദ്ധിമുട്ടിലായിരുന്നു. മൂന്നു മാസം മുൻപാണ് ചികിത്സയ്ക്കായി ഇവർ നാഗ്പുരിൽ എത്തിയത്. ഒപ്പമുണ്ടായിരുന്ന മകൾ സംഭവസമയം ഉറങ്ങുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.