കാര്യവട്ടം ക്യാമ്പസിൽ ഇടിമുറി മർദനം നടന്നിട്ടില്ലെന്ന് അന്വേഷണ റിപ്പോർട്ട്

IMG_20240703_084304_(1200_x_628_pixel)

തിരുവനന്തപുരം: കേരള സർവകലാശാല കാര്യവട്ടം ക്യാമ്പസിൽ ഇടിമുറി മർദനം നടന്നിട്ടില്ലെന്ന് അന്വേഷണറിപ്പോർട്ട്.

യൂണിവേഴ്സിറ്റി രജിസ്ട്രാറുടെ അന്വേഷണറിപ്പോർട്ട് വിസിക്ക് സമർപ്പിച്ചു. രാഷ്ട്രീയ സമ്മർദ്ദത്തിൽ വഴങ്ങി തയ്യാറാക്കിയ റിപ്പോർട്ടാണെന്ന് കെ.എസ്.യു ആരോപിച്ചു.

കെ.എസ്.യു. ജില്ലാ ജനറൽ സെക്രട്ടറി സാഞ്ചോസിനെ ക്യാമ്പസിൽ ഇടിമുറിയിലിട്ട് എസ്.എഫ്.ഐ. പ്രവർത്തകർ മർദിച്ചെന്നായിരുന്നു കെ.എസ്.യു. ആരോപണം.

പുതിയ വിദ്യാർഥികളെ കോളേജിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് കെ.എസ്.യു. ഫ്ലക്സ് വച്ചതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. തുടർന്ന് ബോയ്സ് ഹോസ്റ്റലിലെ ഇടിമുറിയിൽ കൊണ്ടുപോയി തന്നെ വിചാരണ ചെയ്ത് മർദിക്കുകയായിരുന്നുവെന്ന് സാഞ്ചോസ് പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!