തിരുവനന്തപുരം: തുമ്പയില്‍ ബൈക്കിലെത്തിയ രണ്ടംഗ സംഘം വീടിനുനേരെ നാടൻ ബോംബെറിഞ്ഞു.
ബോംബേറില്‍ വീടിന് മുന്നിലുണ്ടായിരുന്ന രണ്ടു പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ പരിക്ക് ഗുരുതരമാണ് തുമ്പ നെഹ്റു ജംഗ്ഷന് സമീപമാണ് സംഭവം.
സംഭവത്തിന് പിന്നില്‍ ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണെന്നാണ് പൊലീസ് സംശയിക്കുന്നത്.
ഷമീര്‍ എന്നയാളുടെ വീട്ടിലേക്കാണ് ബോംബെറിഞ്ഞത്. ഷമീറിന്‍റെ സുഹൃത്തുക്കളായ അഖില്‍, വിവേക് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
അഖിലിന്‍റെ കൈക്കാണ് ഗുരുതരമായി പരിക്കേറ്റത്. വിവേക് പൊലീസിന്‍റെ ഗുണ്ടാ പട്ടികയിലുള്ളയാളാണ്. സംഭവം നടക്കുമ്പോള്‍ ഷമീര്‍ വീട്ടിനുള്ളിലായിരുന്നു.
സുഹൃത്തുക്കളായ അഖിലും വിവേകും വീടിന് പുറത്ത് നില്‍ക്കുന്നതിനിടെയാണ് ഇവര്‍ക്ക് നേരെ ബോംബേറുണ്ടായത്.