തിരുവനന്തപുരം:ജില്ലാ ഇൻഫർമേഷൻ ഓഫീസ് നെല്ലിമൂട് ദേശസ്നേഹി ഗ്രന്ഥശാലയുടെയും ജില്ലാ സാക്ഷരതാ മിഷന്റെയും സഹകരണത്തോടെ വായനാ പക്ഷാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മത്സരങ്ങളുടെ സമ്മാനങ്ങൾ വിതരണം ചെയ്തു.
നെല്ലിമൂട് ദേശസ്നേഹി ഗ്രന്ഥശാലയിൽ കെ. ആൻസലൻ എംഎൽഎ പരിപാടി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ, 2023ലെ മലയാള ഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി ജില്ല ഇൻഫർമേഷൻ ഓഫീസ് സംഘടിപ്പിച്ച മത്സരങ്ങളുടെ സമ്മാനദാനവും എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള ദേശസ്നേഹി ഗ്രന്ഥശാലയുടെ അനുമോദനവും നടന്നു.
ജില്ല ഇൻഫർമേഷൻ ഓഫീസർ ജി. ബിൻ സിലാൽ, ജില്ലാ സാക്ഷരതാ മിഷൻ കോഡിനേറ്റർ കെ. വി രതീഷ്, ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം ജി. ശശി, ദേശസ്നേഹി ഗ്രന്ഥശാല സെക്രട്ടറി വി. ആര്‍ ശിവപ്രകാശ് തുടങ്ങിയവരും പങ്കെടുത്തു.