തിരുവനന്തപുരം: നഗരൂരില്‍ ഡി.വൈ.എഫ്.ഐ-യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം.
പരിക്കേറ്റ അഞ്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നഗരൂര്‍ ആലിന്റെമൂട്ടിലാണ് സംഭവം.
തിങ്കളാഴ്ച വൈകുന്നേരം ഏഴരയ്ക്കു ശേഷമായിരുന്നു സംഘര്‍ഷം. നേരത്തെ ഉണ്ടായ വാക്കുതര്‍ക്കത്തിന്റെ ബാക്കിയായാണ് സംഘര്‍ഷം നടന്നതെന്നാണ് പ്രാഥമികവിവരം. സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് വന്‍ പോലീസ് സംഘം പ്രദേശത്ത് നിലയുറപ്പിച്ചിട്ടുണ്ട്.