കഴക്കൂട്ടം : ഗുണ്ടാ കുടിപ്പകയെ തുടർന്ന് പട്ടാപ്പകൽ നാടൻ ബോംബ് എറിഞ്ഞ് രണ്ടുപേരെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ.
ബോംബ് എറിയാൻ സ്കൂട്ടറിൽ എത്തിയ നാലംഗ സംഘത്തിലുണ്ടായിരുന്ന മേനംകുളം ആറാട്ട് വഴിയിൽ പുതുവൽ പുത്തൻ വീട്ടിൽ ഷെഹിൻ ബാബുവാണ് (28)അറസ്റ്റിലായത്.
കൊലപാതകശ്രമം, സ്ഫോടക വസ്തുക്കളുടെ ഉപയോഗം, പരിഭ്രാന്തി പരത്തൽ, ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്.
4 പേരാണ് കേസിൽ പ്രതികൾ. ഒന്നാം പ്രതിയും മുൻപ് ഒട്ടേറേ ഗുണ്ടാ കേസുകളിലെ പ്രതിയുമായ തുമ്പ സ്വദേശി സുനിൽ കുമാറിന്റെ സഹായിയാണ് അറസ്റ്റിലായ ഷെഹിൻ ബാബു