തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടു പേർക്കുകൂടി കോളറ സ്ഥിരീകരിച്ചു.
തിരുവനന്തപുരത്തെ സ്വകാര്യ സ്ഥാപനത്തിലുള്ള രണ്ടു പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
ഇതോടെ തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ചവർ മൂന്നായി.
കഴിഞ്ഞദിവസമാണ് തിരുവനന്തപുരത്ത് നെയ്യാറ്റിൻകരയിൽ പത്തുവയസ്സുകാരന് കോളറ സ്ഥിരീകരിച്ചത്. നെയ്യാറ്റിൻകര സ്പെഷ്യൽ സ്കൂൾ ഹോസ്റ്റൽ അന്തേവാസിയായ കുട്ടിക്കാണ് രോഗബാധ.
കഴിഞ്ഞ വെള്ളിയാഴ്ച ഇവിടത്തെ അന്തേവാസിയായ അനു (26) മരിച്ചിരുന്നു. കോളറയ്ക്ക് സമാനലക്ഷണങ്ങളായിരുന്നു അനുവിനും.