തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് എത്തിയ ആദ്യത്തെ ചരക്കുകപ്പല്‍ സാന്‍ ഫെര്‍ണാണ്‍ഡോയ്ക്ക് വെള്ളിയാഴ്ച രാവിലെ തുറമുഖത്ത് സ്വീകരണം നല്‍കും.
വെള്ളിയാഴ്ച രാവിലെ 10-ന് തുറമുഖത്തു നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചരക്കുകപ്പലിന് ഔദ്യോഗിക സ്വീകരണം നല്‍കും.
കേന്ദ്ര തുറമുഖ വകുപ്പ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ മുഖ്യാതിഥിയാകും. മന്ത്രി വി.എന്‍.വാസവന്‍ അധ്യക്ഷനാകുന്ന ചടങ്ങില്‍ സംസ്ഥാനത്തെ അഞ്ചു മന്ത്രിമാരും എം.പി.മാരും എം.എല്‍.എ.മാരും അദാനി ഗ്രൂപ്പ് ഡയറക്ടര്‍ കരണ്‍ അദാനിയും പങ്കെടുക്കും.