തിരുവനന്തപുരം : വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് ആദ്യമെത്തിയ മദർഷിപ്പായ സാന്‍ ഫെര്‍ണാണ്ടോയില്‍നിന്ന് കണ്ടെയ്നര്‍ ഇറക്കുന്നത് പുരോഗമിക്കുന്നു.തുടർന്ന് സാന്‍ ഫെര്‍ണാണ്ടോ ഞായറാഴ്ച രാവിലെ തിരികെ പോകും.
ആയിരത്തിലേറെ കണ്ടെയ്നറുകള്‍ ഇതുവരെ ഇറക്കി. ആകെ 1930 കണ്ടെയ്നറുകളാണ് വിഴിഞ്ഞത്ത് ഇറക്കുക. 607 കണ്ടെയ്നറുകള്‍ തിരികെ കയറ്റിയ ശേഷം റീ പൊസിഷന്‍ ചെയ്യുന്ന ജോലിയും നടക്കും.