കള്ളിക്കാട് : കള്ളിക്കാട് സെൻറ് അന്നാസ് വിദ്യാലയ മുറ്റത്ത് പുഷ്പ കൃഷി ആരംഭിച്ചു.
കള്ളിക്കാട് ഗ്രാമപഞ്ചായത്ത്, കൃഷിഭവൻ്റെ നേതൃത്വത്തിൽ വിദ്യാലയ മുറ്റത്ത് ആരംഭിച്ചപുഷ്പ കൃഷി നടീൽ ഉദ്ഘാടനം വാർഡ് മെമ്പർ ശ്രീമതി ബിന്ദു നിർവഹിച്ചു.
പ്രഥമ അധ്യാപകൻ എസ് . സെൽവരാജ് അധ്യക്ഷത വഹിച്ചു.കൃഷി അസിസ്റ്റൻറ് സാബു.എസ് പുഷ്പ കൃഷിയെകുറിച്ച് ക്ലാസ് നയിച്ചു.
ഓണത്തിന് പൂക്കളം ഒരുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ചെണ്ട്മല്ലി കൃഷിക്ക്, വിദ്യാർത്ഥികളും, അധ്യാപകരും, സ്കൂൾ അധികൃതരും പരിപൂർണ്ണ പിന്തുണയാണ് നൽകിവരുന്നത്.
മൂന്നു മാസത്തിനകം പുഷ്പിക്കുന്ന ഹൈബ്രിഡ് ഇനം ച്ചെണ്ട്മല്ലി തൈകളാണ് കൃഷിക്ക് ഉപയോഗിച്ചത്. കൂടാതെ സ്കൂളിൽ വിദ്യാർത്ഥികൾ പച്ചക്കറി തോട്ടം ഒരുക്കി. ഹരിത വിദ്യാലയം ആകാൻ ഒരുങ്ങുകയാണ് ഇവിടം.