തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യമായി എത്തിയ കണ്ടെയ്‌നർ കപ്പൽ സാൻ ഫെർണാൻഡോ മടങ്ങി.
തുടർന്ന് കൊളംബോയിൽ നിന്നെത്തിയ കെമാറിൻ അസൂർ എന്ന കപ്പൽ ഉച്ചയക്ക് 2:40-ഓടെ വിഴിഞ്ഞം തുറമുഖത്തെ ബെർത്തിലടുപ്പിച്ചു.
സാൻഫെർണാൻഡോയെ പുറംകടലിൽനിന്ന് തുറമുഖ ബെർത്തിലടുപ്പിച്ച അതേരീതിയിൽ തന്നെയായിരുന്നു ടഗ്ഗുകളെത്തി കെമാറിൻ അസൂറിനെയും അടുപ്പിച്ചത്. തുടർന്ന് തുറമുഖത്തെ ക്രെയിനുകളുപയോഗിച്ച് കെമാറിൻ അസൂറിൽ നിന്ന് 338 കണ്ടെയനറുകൾ ഇറക്കി യാർഡിലേക്ക് മാറ്റി