ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ പെരുന്തിരമൃതു പൂജ

IMG_20240102_180104_(1200_x_628_pixel)

തിരുവനന്തപുരം : ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ആനികളഭത്തോടനുബന്ധിച്ചുള്ള ആടി പെരുന്തിരമൃതു പൂജ 18-ന് നടക്കും.

തന്ത്രി തരണനല്ലൂർ സതീശൻ നമ്പൂതിരിപ്പാട് കാർമികത്വം വഹിക്കും. ശ്രീപദ്മനാഭന് കലശാഭിഷേകത്തോടൊപ്പം നെയ്യ്, തേൻ എന്നിവയുടെ അഭിഷേകവും ഉണ്ടായിരിക്കും.

18-ന് രാവിലെ നിർമാല്യദർശനം കഴിഞ്ഞാൽ 6.30 മുതൽ 7 വരെയും 10 മുതൽ 11 വരെയും വൈകീട്ട് 4.30 മുതൽ 6 വരെയുമാണ് ദർശന സമയം. രാവിലെ 8 മുതൽ 9 വരെ കലശദർശനത്തിന് സൗകര്യമുണ്ടാകും. അത്താഴ ശീവേലിക്ക് ശേഷം ദർശനം അനുവദിക്കില്ല. രാത്രി ശ്രീഭൂതബലിക്ക് ശേഷം 8.30-ന് ശീവേലി എഴുന്നള്ളത്ത് ഉണ്ടായിരിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!