തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ രോഗിയും ഡോക്ടറും ലിഫ്റ്റിൽ കുടുങ്ങി.
അത്യാഹിത വിഭാഗത്തിൽ നിന്നും സി.ടി. സ്കാനിലേക്കുള്ള ലിഫ്റ്റിലാണ് ഇരുവരും കുടുങ്ങിയത്.
സംഭവം അറിഞ്ഞ് മെഡിക്കൽ കോളേജ് പോലീസ് ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി. ഇതിനുശേഷമാണ് ഇവരെ പുറത്തെത്തിച്ചത്.
കഴിഞ്ഞദിവസം ഉള്ളൂര്‍ സ്വദേശി രവീന്ദ്രന് എന്ന രോഗി 42 മണിക്കൂര്‍ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ലിഫ്റ്റില്‍ കുടുങ്ങിയിരുന്നു.
ഉച്ചയ്ക്ക് 12 മണിയോടെ ലിഫ്റ്റില്‍ അകപ്പെട്ട ഇദ്ദേഹത്തെ പുറത്തെത്തിച്ചത് തിങ്കളാഴ്ച പുലര്‍ച്ചെ ആറുമണിയോടെ ആയിരുന്നു.