വെള്ളറട: വായ്പാ കുടിശിക വരുത്തിയതിനെ തുടർന്ന് ജാമ്യക്കാരൻ ജീവനൊടുക്കി.
ചെമ്പൂർ സ്വദേശി ഷാജി (48) ആണ് തൂങ്ങി മരിച്ചത്. വെള്ളറട സ്വദേശി അനിൽകുമാറിൻ്റെ വീടിൻ്റെ രണ്ടാമത്തെ നിലയിലാണ് ഇയാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്.
അനിൽ കുമാറിന് വായ്പയെടുക്കുന്നതിനായി ഷാജി ജാമ്യം നിന്നിരുന്നു. 8ലക്ഷം രൂപയ്ക്കാണ് ഷാജി ജാമ്യക്കാരാനായി നിന്നത്.
എന്നാൽ അനിൽകുമാർ വായ്പ കുടിശിക വരുത്തുകയായിരുന്നു. ഇതിനെ തുടർന്നാണ് അനിൽ കുമാറിന്റെ വീട്ടിലെത്തി രണ്ടാമത്തെ നിലയിൽ ഷാജി ജീവനൊടുക്കിയത്. ലോക്കൽ ഫണ്ട് ഓഡിറ്റിലെ ജീവനക്കാരനാണ് ഷാജി