തിരുവനന്തപുരം: റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിച്ച് വീണ യുവാവിന്റെ ശരീരത്തിലൂടെ ആംബുലൻസ് കയറിയിറങ്ങി.
അപകടത്തിൽ തിരുവനന്തപുരം മുട്ടത്തറ സ്വദേശി അനന്തു (23) തൽക്ഷണം മരിച്ചു. ഈഞ്ചയ്ക്കല്‍- കല്ലുമ്മൂട് ബൈപ്പാസില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന് മുന്നിലായിരുന്നു അപകടം.
വെമ്പായം ഭാഗത്തേക്ക് അമിത വേഗതയിൽ വന്ന ബൈക്ക് യുവാവിനെ ഇടിക്കുകയായിരുന്നു. റോഡിലേക്ക് വീണ അനന്തുവിന്‍റെ ശരീരത്തിലൂടെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് രോഗിയുമായി പോകുകയായിരുന്ന ആംബുലൻസ് കയറിയിറങ്ങുകയായിരുന്നു. സംഭവത്തിൽ ആംബുലൻസ് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.