വിഴിഞ്ഞം : അന്താരാഷ്ട്ര തുറമുഖത്ത് മൂന്നാമത്തെ കണ്ടെയ്‌നർ കപ്പലെത്തി.
ലൈബീരിയയിൽ നിന്നെത്തിയ നാവിയോസ് ടെമ്പോ എന്ന കപ്പലാണ് ഞായറാഴ്ച രാവിലെ എട്ടരയോടെ തുറമുഖത്ത് അടുപ്പിച്ചത്.
വിഴിഞ്ഞം തുറമുഖത്തുനിന്ന് കണ്ടെയ്‌നറുകൾ കയറ്റി ചെന്നൈയിലെ എന്നൂർ തുറമുഖത്തേക്കാണ് കപ്പൽ മടങ്ങുക. തിങ്കളാഴ്ച വൈകീട്ടോടെയാവും കപ്പൽ വിഴിഞ്ഞം വിടുക. സാൻഫെർണാൻഡോ, കെമാറിൻ അസൂർ എന്നിവയാണ് നേരത്തേ വന്നുപോയ കപ്പലുകൾ.