തിരുവനന്തപുരം:തിരുവനന്തപുരം നഗരത്തിൽ രണ്ടു ദിവസങ്ങളിലായി മുടങ്ങിയ ജല വിതരണം ഇന്നു മുതൽ പുനഃസ്ഥാപിക്കും.
വെള്ളയമ്പലം ആൽത്തറ മുതൽ തൈക്കാട് മേട്ടുക്കട വരെ പുതിയ പൈപ്പ് ലൈനിൽ ചാർജ് ചെയ്യുന്ന ജോലികൾ നടക്കുന്നതിനാലാണ് ജല വിതരണം നിർത്തിയത്.
രാത്രിയോടെ നിർമാണം പൂർത്തിയാക്കാമെന്നാണ് പ്രതീക്ഷയെന്നും ഇന്ന് പുലർച്ചെ മുതൽ ജലവിതരണം ആരംഭിക്കാൻ സാധിക്കുമെന്നാണ് കരുതുന്നതെന്ന് ജലഅതോറിറ്റി അധികൃതർ അറിയിച്ചു. വെള്ളയമ്പലം ആസ്ഥാന ഓഫിസ് പരിസരത്തും പുറത്ത് രണ്ടിടത്തുമായാണ് ജോലി നടക്കുന്നത്.