തിരുവനന്തപുരം : രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്ര മേളയ്ക്ക് തലസ്ഥാനത്ത് തിരിതെളിഞ്ഞു.
54 രാജ്യങ്ങളിൽ നിന്നുള്ള 335 ചിത്രങ്ങൾ പ്രദർശിപ്പിക്കുന്ന ആറുദിവസത്തെ മേള മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്തു.
റൗൾ പെക്ക് സംവിധാനം ചെയ്ത ‘ഏണസ്റ്റ് കോൾ: ലോസ്റ്റ് ആൻഡ് ഫൗണ്ട്’ ആയിരുന്നു ഉദ്ഘാടന ചിത്രം. ചലച്ചിത്ര അക്കാദമിയുടെ 16-ാമത് മേളയാണിത്.
അന്താരാഷ്ട്ര ഡോക്യുമെന്ററി, ചലച്ചിത്രമേളയിൽ ശനിയാഴ്ച മത്സരവിഭാഗംചിത്രങ്ങളുടെ പ്രദർശനം ആരംഭിക്കും. 17 ചിത്രങ്ങളാണ് പ്രദർശിപ്പിക്കുക.