തിരുവനന്തപുരം:ഭാരതീയ ചികിത്സാ വകുപ്പിന്റെ സ്‌നേഹധാര പദ്ധതിയിൽ മെഡിക്കൽ ഓഫീസർ, സ്പീച്ച് തെറാപ്പിസ്റ്റ് എന്നീ തസ്തികകളിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
താത്പര്യമുള്ളവർ വിശദമായ ബയോഡാറ്റാ, വിദ്യാഭ്യാസ യോഗ്യത, മേൽവിലാസം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ജൂലൈ 31 രാവിലെ 11ന് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നേരിട്ട് ഹാജരാകണമെന്ന് ചീഫ് മെഡിക്കൽഓഫീസർ അറിയിച്ചു.
മെഡിക്കൽ ഓഫീസർ തസ്തികയിൽ കൗമാരഭൃത്യം(എം.ഡി ആയുർവേദ) അല്ലെങ്കിൽ പി.ജി ഡിപ്ലോമ ഇൻ കൗമാരഭൃത്യം ആണ് യോഗ്യത. ഇവരുടെ അഭാവത്തിൽ എം.ഡി കായിക ചികിത്സ എം.ഡി മാനസികം, പി.ജി ഡിപ്ലോമ ഇൻ മാനസികം ഉള്ളവരെയും പരിഗണിക്കും. ടി.സി.എം.സി കൗൺസിൽ രജിസ്‌ട്രേഷൻ ഉണ്ടായിരിക്കണം.
ബി.എ.എസ്.എൽ.പി ആണ് സ്പീച്ച് തെറാപിസ്റ്റ് തസ്തികയിലെ യോഗ്യത. മേൽ യോഗ്യതയുള്ളവരുടെ അഭാവത്തിൽ ഡി.റ്റി.വൈ.എച്ച്.ഐ, ഡി.ഇ.എസ്.സി.ഇ യോഗ്യതയുള്ളവരേയും പരിഗണിക്കും.