തിരുവനന്തപുരം: കൂവളത്തിന്റെ ഇല പറിക്കാനെത്തിയ വയോധിക കടന്നല്‍ കുത്തേറ്റുമരിച്ചു.
കടന്നലുകളുടെ കൂട്ടത്തോടെയുള്ള ആക്രമണത്തില്‍ അവശനിലയിലായ ഇവരെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു കോവളത്തിനടുത്ത് പടിഞ്ഞാറേ പൂങ്കുളം വിജയ നിവാസില്‍ ടി. ശ്യാമള (74) ആണ് മരിച്ചത്.
ശരീരമാസകലം കടന്നലുകളുടെ കുത്തേറ്റ നിലയിലായിരുന്നു ഇവര്‍.ബുധനാഴ്ച വൈകിട്ട് 4.30-ഓടെയായിരുന്നു സംഭവം.