കർക്കടകവാവ് ബലി; വർക്കലയിൽ ഗതാഗത ക്രമീകരണം

IMG_20240326_214925_(1200_x_628_pixel)

വർക്കല: കർക്കടകവാവ് ബലിക്ക് പാപനാശത്ത് എത്തുന്നവരുടെ സുരക്ഷയ്ക്കും ഗതാഗതസൗകര്യത്തിനുമായി വർക്കല ട്രാഫിക് റെഗുലേറ്ററി അതോറിട്ടി ക്രമീകരണങ്ങൾ ഏർപ്പെടുത്തി.

ഇന്ന് വൈകിട്ട് മുതൽ ശനിയാഴ്ച ഉച്ചവരെയാണ് നിയന്ത്രണം. പാലച്ചിറ,പുത്തൻചന്ത ഭാഗങ്ങളിൽ നിന്നും പാപനാശത്തേക്ക് വരുന്ന ബസുകൾ വർക്കല,പുന്നമൂട്,കൈരളിനഗർ വഴി ആൽത്തറമൂട്ടിലെത്തി യാത്രക്കാരെ ഇറക്കുകയും കയറ്റുകയും ചെയ്ത ശേഷം മൈതാനം വഴി തിരികെ പോകണം.യുവാവിനെ ആക്രമിച്ച മൂന്നുപേർ അറസ്റ്റിൽ

കാപ്പിൽ ഭാഗത്തു നിന്ന് വരുന്ന ബസ് ഒഴികെയുള്ള വാഹനങ്ങൾ ഇടവ പ്രസ് മുക്കിൽ നിന്ന് വലത്തേക്ക് തിരിഞ്ഞ് മാന്തറ,അഞ്ചുമുക്ക് വഴിയും ബസുകൾ ഇടവ മൂന്നുമൂല,സംഘം മുക്ക്,അഞ്ചുമുക്ക് വഴിയും വർക്കല ക്ഷേത്രം ഭാഗത്തേക്ക് പോകണം.

അയിരൂർ,നടയറ ഭാഗത്തു നിന്നുള്ള വാഹനങ്ങൾ നടയറയിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് എസ്.എൻ കോളേജ്,പാലച്ചിറ,പുത്തൻചന്ത,മൈതാനം,പുന്നമൂട്,കൈരളിനഗർ വഴി ക്ഷേത്രം ഭാഗത്തേക്ക് പോകണം. കിളിത്തട്ട് മുക്കിൽ നിന്ന് ആൽത്തറമൂട്,കൈരളി നഗർ എന്നിവിടങ്ങളിലേക്ക് വാഹനങ്ങൾ കടത്തിവിടില്ല.

ശിവഗിരി എസ്.എൻ കോളേജ്,എസ്.എൻ സീനിയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ എല്ലാ വാഹനങ്ങളും പാർക്ക് ചെയ്യാം. ഹെലിപ്പാട്,പെരുങ്കുളം,നടയ്ക്കാവ് മുക്ക്,റെയിൽവേ സ്റ്റേഷൻ ശ്രീകൃഷ്ണസ്വാമി ക്ഷേത്രപരിസരം എന്നിവിടങ്ങളിൽ കാർ,ഇരുചക്രവാഹനങ്ങൾ എന്നിവ പാർക്ക് ചെയ്യാം. പുന്നമൂട് ഗവ.ഐ.ടി.ഐ,വാച്ചർമുക്ക് (പ്രത്യേക ഗ്രൗണ്ട്), നന്ദാവനം,മൈതാനം കൃഷിഭവനു സമീപം,ആയുർവേദാശുപത്രിക്ക് സമീപം എന്നിവിടങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യാമെന്ന് വർക്കല പൊലീസ് അറിയിച്ചു. മറ്റു സ്ഥലങ്ങളിൽ യാതൊരുവിധ പാർക്കിംഗും അനുവദിക്കില്ല. അനധികൃത കച്ചവടവും പണപ്പിരിവും നിരോധിച്ചിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!