പൂജപ്പുര :പൂജപ്പുര എൽ ബി എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഫോർ വുമൺ കോളേജിൽ പോളിടെക്‌നിക് ഡിപ്ലോമ കോഴ്‌സിന് കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്, സിവിൽ എഞ്ചിനീയറിംഗ് എന്നീ വിഭാഗങ്ങളിലേക്ക് ആഗസ്റ്റ് ഏഴ്, എട്ട് തീയതികളിൽ സ്‌പോട്ട് അഡ്മിഷൻ നടത്തും. നിലവിൽ അപേക്ഷ സമർപ്പിച്ചവർക്കും, ഇതുവരെ അപേക്ഷകൾ ഒന്നും സമർപ്പിക്കാത്തവർക്കും കോളേജിൽ നേരിട്ട് ഹാജരായി അഡ്മിഷൻ എടുക്കാം.
പ്രവേശനം ആഗ്രഹിക്കുന്നവർ അന്നേ ദിവസം രാവിലെ 10.30 നു മുമ്പ് എല്ലാവിധ അസൽ സർട്ടിഫിക്കറ്റുകളും (എസ്.എസ്.എൽ.സി/ ടി.എച്ച്.എസ്.എൽ.സി/ സി.ബി.എസ്.ഇ/ ഐ.സി.എസ്.ഇ) സർട്ടിഫിക്കറ്റ്, ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്, കോണ്ടക്ട് സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, ക്രീമിലയർ സർട്ടിഫിക്കറ്റ്, ആധാറിന്റെ പകർപ്പ്, ആവശ്യമായ ഫീസ് (ഓൺലൈൻ) എന്നിവ സഹിതം കോളേജിൽ നേരിട്ടു ഹാജരാകണം. എസ്.സി/ എസ്.ടി/ ഒ.ഇ.സി എന്നിവർക്ക് അർഹമായ ഫീസിളവ് ലഭിക്കും. പ്രസ്തുത ദിവസങ്ങളിൽ ഹാജരാകുവാൻ പറ്റാത്തവർക്ക് ആഗസ്റ്റ് 13 നു 4 മണിക്ക് മുൻപായി ആവശ്യമായ രേഖകൾ, ഫീസ് എന്നിവ സഹിതം കോളേജിൽ നേരിട്ട് ഹാജരായി അഡ്മിഷൻ എടുക്കാം. വിശദ വിവരങ്ങൾക്ക് 9142022415, 9895983656, 9995595456, 9497000337, 9496416041 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാം.