വയനാട്: ഉരുൾപൊട്ടൽ മേഖലകളിൽ കാണാതായവര്‍ക്കായുള്ള തിരച്ചിൽ ആറാം ദിവസം പുരോഗമിക്കുന്നതിനിടെ ചൂരൽമലയിൽനിന്ന് ഒരു മൃതദേഹം കൂടി കണ്ടെടുത്തു.
ചൂരൽമല അങ്ങാടിയിൽനിന്നാണ് ജീർണിച്ച നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്. ദുരന്തത്തിൽ ഇതുവരെ 353 പേർ മരിച്ചെന്നാണ് അനൗദ്യോഗിക വിവരം.
219 മൃതദേഹങ്ങൾ കണ്ടെത്തിയതായാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്. 205 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് കണക്ക്.
ചാലിയാറില്‍നിന്ന് ശനിയാഴ്ച ആകെ 12 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. രണ്ട് മൃതദേഹങ്ങള്‍ ചൂരല്‍മലയില്‍നിന്ന് കണ്ടെടുത്തതടക്കം ശനിയാഴ്ച ആകെ 14 മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു.