തിരുവനന്തപുരം: കനത്ത പൊലീസ് കാവലുള്ള ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലും ആറ്റുകാൽ ദേവീ ക്ഷേത്രത്തിലും പകൽ ദർശനത്തിനു വരി നിന്ന മൂന്നു സ്ത്രീകളുടെ സ്വർണമാല പിടിച്ചുപറിച്ചു.
പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്നു 2.5, 3.5 പവന്റെ മാലകളും ആറ്റുകാലിൽ നിന്നു 6.5 പവന്റെ മാലയുമാണ് മോഷണം പോയത്. ഇന്നലെ രാവിലെ ദർശനത്തിനുള്ള തിരക്കിനിടെ ആയിരുന്നു സംഭവം.
തമിഴ്നാട് സ്വദേശിനികളായ 4 അംഗ സംഘമാണ് മോഷണം നടത്തിയതെന്നും ഇവരുടെ ദൃശ്യം നിരീക്ഷണ ക്യാമറയിൽ നിന്നും ലഭിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു