തിരുവനന്തപുരം :തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷിന്റെ നേതൃത്വത്തിൽ ബുധനാഴ്ച (ഓഗസ്റ്റ് ഏഴ്) നടത്താനിരുന്ന തിരുവനന്തപുരം ജില്ലാ അദാലത്ത് മാറ്റിവെച്ചു.
വയനാട് ദുരന്തത്തിൽ സ്വീകരിച്ചു വരുന്ന നടപടികളുടെയും മഴക്കെടുതിയെ തുടർന്ന് മറ്റ് ജില്ലകളിൽ സ്വീകരിക്കുന്ന നടപടികളുടെയും പശ്ചാത്തലത്തിലാണ് തിരുവനന്തപുരത്തെ അദാലത്ത് മാറ്റിവെച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.