തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒരാൾക്ക് കൂടി അമീബിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു.
പ്രാഥമിക പരിശോധന ഫലമാണ് പോസിറ്റീവായത്. ഇയാളുടെ സാമ്പിളും വിശദ പരിശോധനയ്ക്ക് അയക്കും. നിലവിൽ ചികിത്സയിൽ നാല് പേരാണ്. മറ്റൊരാൾ നിരീക്ഷണത്തിലാണ്.
കഴിഞ്ഞ 23ന് മരിച്ച നെല്ലിമൂട് സ്വദേശിക്ക് ഉൾപ്പടെ അഞ്ച് പേർക്ക് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. കഠിനമായ പനിയും തലവേദനെയെും തുടര്‍ന്ന് 21ആം തീയതിയാണ് ഈ യുവാവിനെ മെഡിക്കൽ കോളേജ് ആശുപ്രതിയിൽ എത്തിച്ചത്.
അന്ന് തന്നെ യുവാവിന് അമീബിക്ക് മസ്തിഷ്ക ജ്വരം സംശയിച്ചെങ്കിലും ഇന്നാണ് സാമ്പിൾ ഫലം ആരോഗ്യവകുപ്പ് ഔദ്യോഗികമായി പുറത്തുവിട്ടത്. യുവാവിന്റെ മരണത്തിന് പിന്നാലെയാണ് ബന്ധു കൂടിയായ മറ്റൊരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രാഥമിക പരിശോധനയിൽ ഇയാളിലും അമീബിക്ക് മസ്തിഷ്ക ജ്വരം കണ്ടെത്തിയിരുന്നു