തിരുവനന്തപുരം :രാജ്യാന്തര വിമാനത്താവളത്തിൽ വ്യോമയാന സുരക്ഷാവാരാചരണത്തിന്റെ ഭാഗമായി 5 കിലോമീറ്റർ വാക്കത്തോൺ സംഘടിപ്പിച്ചു.
വിമാനത്താവളത്തിലെ വിവിധ വിഭാഗങ്ങളിൽ പ്രവർത്തിക്കുന്ന 300ലേറെ ജീവനക്കാർ പങ്കെടുത്ത വാക്കത്തോൺ ചീഫ് എയർപോർട്ട് ഓഫീസർ രാഹുൽ ഭട്കോടി ഫ്ലാഗ് ഓഫ് ചെയ്തു.
വാരാചരണത്തിന്റെ ഭാഗമായി വ്യോമയാന സുരക്ഷ അടിസ്ഥാനമാക്കി ക്വിസ് പ്രോഗ്രാം, പരിശീലന ക്ലാസ്സുകൾ, കലാ പ്രകടനങ്ങൾ, സിഐഎസ്എഫ് ഡോഗ് സ്ക്വാഡിന്റെ പ്രകടനം, ഫുട്ബോൾ ടൂർണമെന്റ് എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്.
വിമാനത്താവളത്തിൽ സുരക്ഷ ഉറപ്പാക്കുന്ന വിവിധ വകുപ്പുകളുടെ സേവനത്തെ ആദരിക്കുകയും അവബോധം സൃഷ്ടിക്കുകയുമാണ് വാരാചരണത്തിലൂടെ ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി ലക്ഷ്യമിടുന്നത്. തിരുവനന്തപുരം വിമാനത്താവളത്തിൽ യാത്രക്കാരുടെ സുരക്ഷാ ഉറപ്പാക്കാനായി കണിശമായ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്.