തിരുവനന്തപുരം: ഓണക്കാല അവധി ദിനങ്ങളോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് അന്തര്‍ സംസ്ഥാന റൂട്ടുകളില്‍ പ്രത്യേക സര്‍വീസുകളുമായി കെഎസ്ആര്‍ടിസി.
ഈ സര്‍വീസുകളുടെ ഓണ്‍ലൈൻ റിസര്‍വേഷൻ ആഗസ്റ്റ് പത്തു മുതല്‍ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
സെപ്റ്റംബര്‍ ഒമ്പത് മുതല്‍ 23വരെയുളഅള ദിവസങ്ങളിലായിരിക്കും കേരളത്തിൽ നിന്ന് ബെംഗളൂരു, ചെന്നൈ, മൈസൂരു തുടങ്ങിയ സ്ഥലങ്ങളിലേക്കും തിരിച്ചും പ്രത്യേക ബസ് സര്‍വീസുകളുണ്ടായിരിക്കുക.
ഈ റൂട്ടുകളില്‍ നിലവിലുള്ള 90ഓളം ഷെഡ്യൂള്‍ സര്‍വീസുകള്‍ക്ക് പുറമെയാണ് ആദ്യഘട്ടമായി ഓരോ ദിവസവും 58 അധിക ബസ്സുകള്‍ സര്‍വീസ് നടത്തുക. ആഗസ്റ്റ് പത്ത് മുതല്‍ www.onlineksrtcswift.com എന്ന വെബ്സൈറ്റുകള്‍ വഴിയും, ENTE KSRTC NEO OPRS എന്ന മൊബൈല്‍ ആപ്പ് വഴിയും ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.