ചിറയിൻകീഴ്: മുതലപ്പൊഴിയിൽ ഇന്നലെ വീണ്ടും മത്സ്യബന്ധന വള്ളം മറിഞ്ഞു.
പെരുമാതുറ സ്വദേശി സവാദിന്റെ ഉടമസ്ഥതയിലുള്ള ഫ്രണ്ട്സ് എന്ന വള്ളമാണ് മത്സ്യബന്ധനത്തിനായി കടലിലേക്ക് പോകവേ അഴിമുഖത്തു വച്ച് ശക്തമായ തിരയിൽപ്പെട്ട് തലകീഴായി മറിഞ്ഞത്.ഇന്നലെ രാവിലെ 6.15നായിരുന്നു സംഭവം.
വള്ളത്തിലുണ്ടായിരുന്ന പുതുക്കുറുച്ചി സ്വദേശികളായ താജുദീൻ,മുഹമ്മദ്ഷാ,പെരുമാതുറ സ്വദേശിയായ ഷാഫി എന്നിവർ വെള്ളത്തിൽ വീണു.തുടർന്ന് മറൈൻ എൻഫോഴ്സ്‌മെന്റ് കോസ്റ്റൽ പൊലീസ്,മറ്റ് മത്സ്യത്തൊഴിലാളികൾ എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി മൂവരെയും രക്ഷിച്ചു.
വള്ളം മറിഞ്ഞ് വെള്ളത്തിലായപ്പോൾ പരിക്കുപറ്റിയ താജുദീനെ ചിറയിൻകീഴ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു