തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യ ക്രൂ ചെയ്ഞ്ചിംഗ് വിജയകരം.
തുറമുഖ കമ്പനിയുടെ ഡ്രഡ്ജിംഗ് വിഭാഗത്തിന്റെ എസ്.എസ്.സ്പിളിറ്റ്- 5 എന്ന ബാർജിലാണ് ക്രൂ ചെയ്ഞ്ചിംഗ് നടത്തിയത്.
എട്ടു ജീവനക്കാർ വെസലിൽ നിന്ന് പുറത്തിറങ്ങുകയും പുതുതായി 5 പേർ കയറുകയും ചെയ്തു. സത്യം ഷിപ്പിംഗ് ലോജിസ്റ്റിക് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ നേതൃത്വത്തിലാണ് ക്രൂചെയ്ഞ്ച് നടന്നത്.
കസ്റ്റംസ്, എമിഗ്രേഷൻ ക്ലിയറൻസ് ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയായ ശേഷമാണ് ക്രൂ ചെയ്ഞ്ചിംഗ് നടത്തിയതെന്ന് കമ്പനി ഡയറക്ടർ പി.എസ്.വിഷ്ണുവും എം.ഡി ജി.അജിത് പ്രസാദും അറിയിച്ചു.