തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ അനുമതി ഇല്ലാതെ വനിതാ വ്ലോഗർ വീഡിയോ ചിത്രീകരിച്ചെന്ന് ആരോപണം.
അക്രഡിറ്റേഷൻ ഉള്ള മാധ്യമപ്രവർത്തകർക്കുപോലും നിയന്ത്രണമുള്ളപ്പോഴാണ് വീഡിയോ ചിത്രീകരണം നടന്നത്.സെക്രട്ടറിയറ്റിലെ സ്പെഷ്യൽ സെക്രട്ടറിയുടെ അനൗദ്യോഗിക യാത്രഅയപ്പ് ചടങ്ങിന്റെ ചിത്രീകരണമാണ് നടന്നത്.
അതീവസുരക്ഷാ മേഖലയായ സെക്രട്ടേറിയറ്റിന്റെ സുരക്ഷ കണക്കിലെടുത്താണ് വിഡിയോ ചിത്രീകരണത്തിന് ഒരു വർഷമായി ആർക്കും അനുമതി നൽകിയിരുന്നില്ല. അതിനിടെയാണ് വനിത വ്ലോഗർ സെക്രട്ടേറിയറ്റിനുള്ളിൽക്കടന്ന് വിഡിയോ ചിത്രീകരിച്ചത്.